ll

വർക്കല :സംസ്ഥാന സർക്കാർ പദ്ധതിയായ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി വർക്കല നഗരസഭയിൽ കല്ലാഴി തോടിൽ മുനിസിപ്പൽതല ജല നടത്തവും ജലസഭയും സംഘടിപ്പിച്ചു.നഗര സഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ സുദർശിനി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ബിന്ദുതിലകൻ,കിഷോർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,കൗൺസിലർമാർ,മുനിസിപ്പൽ സെക്രട്ടറി ഹെൽത്ത് വിഭാഗം ജീവനക്കാർ കർഷകർ,തൊഴിലാളികൾ,സ്ഥലവാസികൾ പങ്കെടുത്തു.തുടർന്ന് ജല പരിശോധനയും നടത്തി.