ആറ്റിങ്ങൽ: " തെളിനീരൊഴുകും നവകേരളം " പദ്ധതിയുടെ ഭാഗമായി മുദാക്കൽ പഞ്ചായത്തിൽ മാമം നദി ശുചീകരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ ഉദ്ഘാടനം ചെയ്തു. പരുത്തൂർ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുചേതകുമാർ സ്വാഗതവും എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എൻജിനിയർ എസ്.സുജ നന്ദിയും പറഞ്ഞു. സി.പി.എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം.ബി. ദിനേശ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം കെ.സി. മോഹനൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ചെമ്പൂർ, കട്ടിയാട്, കുരിക്കകം, ഊരുപൊയ്ക, ഇടയ്ക്കോട്, കട്ടയിൽക്കോണം വാർഡുകളിൽ ജലസഭയും ജല നടത്തവും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.