crpf

തിരുവനന്തപുരം : സി.ആർ.പി.എഫിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്തവരും സ്റ്റാഫുകളും ഉൾപ്പെടെ 600 പേർക്ക് മാനസികാരോഗ്യപരിപാടി സംഘടിപ്പിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫ് ആശുപത്രിയുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടി സി.ആർ.പി.എഫ് പള്ളിപ്പുറം ഡി.ഐ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.എച്ച്.സി. ലിംഗരാജ്,ഡോ.രവീന്ദ്രനാഥ് പി.ജി,കമാൻഡർ രാജ് മുകുന്ദ് കിർകേട്ട എന്നിവർ സംസാരിച്ചു.ഡോ.മേഴ്‌സി ജോയി സെബാസ്റ്റ്യൻ,ഡോ.അമ്മു ലൂക്കോസ്,വിനോദ് എസ്.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.