
തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഒരാഴ്ച നീണ്ട മത്സര പരിപാടികളിൽ കിംസ്‌ഹെൽത്ത് എവർ റോളിംഗ് ട്രോഫിയും ഓവറാൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പങ്കെടുത്ത മത്സരങ്ങളിൽ 68 സമ്മാനങ്ങളാണ് കിംസ് ഹെൽത്തിന് ലഭിച്ചത്. വനിതാ വിഭാഗത്തിൽ ജോമോൾ ജെറിയും പുരുഷ വിഭാഗത്തിൽ അംജിത് ഖാനും വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. കിംസ് ഹെൽത്തിലെ നഴ്‌സിംഗ് വിഭാഗം ജനറൽ മാനേജർ അക്കാമ്മ എബ്രഹാം,പ്രിൻസിപ്പൽ ഡോ.സൂസൻ ജോസ് എന്നിവരാണ് മത്സരങ്ങൾക്ക് വേണ്ടിയുള്ള ഏകോപനം നടത്തിയത്.