തിരുവനന്തപുരം:കൈതമുക്ക് സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് അൽഹിബ കണ്ണാശുപത്രിയുടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 1 വരെ കൈതമുക്ക് വെള്ളാള സഹോദര സമാജം ഹാളിൽ നടക്കും. സർക്കാർ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യ തിമിര ശസ്ത്ര ക്രിയ,പകുതി തുകയ്ക്ക് രക്തപരിശോധന,കണ്ണടകൾക്ക് ഡിസ്‌കൗണ്ടും തവണ വ്യവസ്ഥ,ഫ്രെയിം വാങ്ങുന്നവർക്ക് സൗജന്യ ലെൻസ്,1500 രൂപയുടെ ചെക്കപ്പ് 499 രൂപയ്‌ക്കും ചെയ്തു നൽകും.