
തുടർന്നാണ് ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ ശ്രദ്ധിക്കാമെന്നും സമയപരിമിതി കാരണം വന്നുപോയ വീഴ്ച മാപ്പാക്കി വെബ്സൈറ്റ് രൂപകൽപ്പന ചെയ്ത പ്രവൃത്തി അംഗീകരിക്കണമെന്നും ഡി.ജി.പി സർക്കാരിനോട് അപേക്ഷിച്ചത്. രൂപകല്പനയ്ക്ക് കാലതാമസം നേരിട്ടിരുന്നെങ്കിൽ പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നില്ലെന്നുമാണ് ഡി.ജി.പിയുടെ വാദം. അപേക്ഷ പരിഗണിച്ച് 4,01,200 രൂപ നൽകിയത് സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.