തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജാപ്പനീസ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി. എസ്. ശ്രീകല, മുൻഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡി സെന്റർ ഡയറക്ടർ കെ.അശോക് കുമാർ,അഡ്വ. മനു.സി. പുളിക്കൽ,ഡോ.പ്രതീഷ്.ജി.പണിക്കർ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ. ഷിബു ശ്രീധർ എന്നിവർ പങ്കെടുത്തു.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജാപ്പാനീസ് സ്റ്റഡീസും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ കോഴ്‌സിൽ 12 പേരായിരുന്നു പഠിതാക്കൾ.