antony-raju

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയമനിർവഹണത്തിൽ കേരളം മെച്ചപ്പെട്ട നിലയിലാണെന്നും ഈ അഭിമാന നേട്ടത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.റിട്ട. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണെന്നും അത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ജില്ലാ വൈസ്‌പ്രസിഡന്റ് എ.എം ഇസ്‌മായിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമേയത്തിൽ പറയുന്ന കാര്യങ്ങൾ സർക്കാർ അനുവദിച്ചു തരേണ്ടതാണെന്നും എന്നാൽ, ധനകാര്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പലപ്പോഴും മാട‌മ്പികളെപ്പോലെയാണ് പെരുമാറുന്നതെന്നും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം. സുബൈർ പറഞ്ഞു. മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ, സംസ്ഥാന കമ്മിറ്റി അംഗം ടി. അനിൽ തമ്പി, കെ.പി.എ ജില്ലാ സെക്രട്ടറി എ.എൻ സജീർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കുമാരപിള്ള അദ്ധ്യക്ഷനായി. പരിശീലന കാലയളവ് സർവീസായി പരിഗണിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ 2010നു മുൻപ് പെൻഷൻ പറ്റിയവരെ കൂടി ഉൾപ്പെടുത്തണം, ശമ്പള പരിഷ്‌കരണത്തിലെ പെൻഷൻ കുടിശിക ഒറ്റ ഗഡുവായി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം ജില്ലാ സമ്മേളനത്തിൽ പാസാക്കി. പുതിയ ഭാരവാഹികൾ: ടി. അനിൽതമ്പി (പ്രസിഡന്റ്), വി. ബാബുരാജ്, ബി.കെ. മുരളീധരൻ നായർ, തങ്കരാജൻ വി., എ.എം. ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ), കെ. രാജൻ (സെക്രട്ടറി), വി. പ്രസന്നകുമാരൻ നായർ, സി. സുദർശനൻ, ജി. പരമേശ്വരൻ നായർ, സി. ജയൻ നായർ, കെ. മാധവൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), പി. പ്രബല്യൻ (ട്രഷറർ).