തിരുവനന്തപുരം:ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണ് വലിയതുറ പ്രദേശമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വലിയതുറ ശാഖയുടെ സപ്‌തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയതുറയുടെ മതേതരത്വത്തിന്റെ അടിസ്ഥാനം ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങളാണ്.അപ്പുറത്തും ഇപ്പുറത്തും എന്ത് വന്നാലും വലിയതുറ ശാന്തമായിരിക്കുന്നതിന്റെ കാര്യം ശ്രീനാരായണഗുരുദേവന്റെ സാന്നിദ്ധ്യമാണെന്നും മന്ത്രി പറഞ്ഞു.സപ്‌തതി സ്‌മാരക മന്ദിരോദ്ഘാടനം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് നിർവഹിച്ചു. മുൻ മന്ത്രി വി.എസ്, ശിവകുമാർ,കൗൺസിലർ വി.വി. രാജേഷ്,യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി എശ്.രഞ്ജിത്ത്,എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,ജെ.ഗിരീശൻ,എസ്.എൽ.വി സദാനന്ദൻ,കെ.ശ്രീകുമാർ,ജി.രാജൻ,ആർ.വിജയൻ,വി.ഷിബു,ഗീതാ ജഗതൻ എന്നിവർ പങ്കെടുത്തു.