
തിരുവനന്തപുരം: ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ കൈമാറിയതോടെ എസ്.പി ടി. രാമചന്ദ്രന് കേന്ദ്രം ഐ.പി.എസ് പദവി നൽകി. 2018 ബാച്ചിൽ ഉൾപ്പെടുത്തി രാമചന്ദ്രന് കേന്ദ്രം ഐ.പി.എസ് പദവി അനുവദിച്ചു. അദ്ദേഹത്തെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിൽ എസ്.പിയായി നിയമിച്ചു. ഇതോടെ 2018 ബാച്ചിൽ 10 എസ്.പിമാർക്ക് ഐ.പി.എസ് പദവി ലഭിച്ചു. ഐ.പി.എസ് പട്ടികയുടെ സെലക്ട് ലിസ്റ്റിൽ രാമചന്ദ്രൻ ഉൾപ്പെട്ടെങ്കിലും രേഖകൾ നൽകാൻ വൈകിയതിനാൽ അന്തിമ പട്ടികയിൽ ഉൾപ്പെട്ടില്ല. ഐ.പി.എസ് പദവി ലഭിക്കാൻ 2019 മുതലുള്ള 23 ഒഴിവുകൾ നിലവിലുണ്ട്.