r

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ മുന്നറിയിപ്പും ശ്രീലങ്കയിലെ സ്ഥിതിഗതികളുമാണ് സംസ്ഥാനങ്ങളുടെ വായ്പയെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

സംസ്ഥാനങ്ങൾ അപകടകരമായ രീതിയിൽ വായ്പയെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബറിൽ തന്നെ റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. 18 സംസ്ഥാനങ്ങളുടെ വായ്പ പത്തുവർഷത്തിനുള്ളിൽ മൊത്തആഭ്യന്തര ഉത്പാദനത്തിന്റെ 22ശതമാനത്തിൽ നിന്ന് 31ശതമാനത്തിലേക്ക് ഉയർന്നിരുന്നു.ഇത് രാജ്യത്തിന്റെ മൊത്ത ഉൽപാദനത്തിന്റെ 63ശതമാനത്തിലെത്തുമെന്നും അത് തകർച്ചയ്ക്ക് വഴിവയ്ക്കുമെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.

ലങ്കയുടെ സാമ്പത്തിക തകർച്ചയെ തുടർന്ന് ഏപ്രിൽ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സി.എ.ജിയുടെയും ആർ.ബി.ഐയുടെയും മറ്റു സാമ്പത്തികവിദഗ്ധരുടേയും യോഗം വിളിച്ചിരുന്നു. കടക്കെണിയിൽ കുടുങ്ങാതിരിക്കാൻ മുൻകരുതൽ വേണമെന്ന നിർദ്ദേശമാണ് ബന്ധപ്പെട്ടവർ നൽകിയത്.