csi

കാട്ടാക്കട:ദക്ഷിണ കേരള മഹായിടവകയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഹായിടവക സംയുക്ത സമിതി കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ആക്ഷൻ കൗൺസിൽ കൺവീനർ വീരണകാവ് ലാൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഡി.സത്യജോസ്,നെൽസൺ,അൻവിൻപോൾ,ഡോണാൾഡ്ലാൽ,ജി.സുരേഷ് കുമാർ,വിനു സോമരാജ് തുടങ്ങിയവർ സംസാരിച്ചു.