തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികൾ ചാരിറ്റി സെന്റർ ഹെഡ് ഒാഫീസായ പട്ടം കൈലാസ് പ്ളാസയിൽ ഇന്ന് നടക്കും. രാവിലെ 11ന് ജി.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ഉദ്ഘാടനം ചെയ്യും.ആലുവിള അജിത്ത്,കെ.വി.അനിൽകുമാർ,വിജയൻ കൈലാസ്,ആക്കുളം മോഹനൻ എന്നിവർ പങ്കെടുക്കും.ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പെൻഷൻ പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങിൽ നടക്കും.ചാക്ക ശാഖാസെക്രട്ടറി കെ. സനൽകുമാർ ഏറ്റുവാങ്ങും.