pra

കിളിമാനൂർ: ഇന്ധന,പാചക വാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പഴയക്കുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് അടുപ്പ് കൂട്ടി ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിബി ശൈലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.ജി. ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബൻഷാ ബഷീർ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അലി അംബ്രു, ആദേഷ് സുധർമ്മൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ എ.പി,സുജിത്ത്.വി.എസ്, അനസ്.എസ്, പ്രേംലാൽ മോഹനൻ, സുബിൻ.എസ് കോൺഗ്രസ് നേതാക്കളായ അടയമൺ മുരളീധരൻ, ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.