meena

കിളിമാനൂർ: രാജ്യത്ത് തൊഴിലാളി ചൂഷണം അനുദിനം വർദ്ധിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു. സി.പി.ഐ നഗരൂർ ലോക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന സി.പി.ഐ നേതാവ് കുഞ്ഞൻ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു.കെ.ഹേന, എൽ.ദീപു, എസ്.ബിനീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശ്യാം മോഹൻ രക്തസാക്ഷി പ്രമേയവും രേവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ ആർ.രതീഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എം.റാഫി,ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ആർ രാജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ വി.സോമരാജ കുറുപ്പ്, ജി.എൽ.അജീഷ്,കാരേറ്റ് മുരളി,മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്.സത്യശീലൻ, കെ.വാസുദേവക്കുറുപ്പ്,കെ.ജി.ശ്രീകുമാർ, രതീഷ് വല്ലൂർ,ധനപാലൻ നായർ,എ.ഐ.റ്റി.യു സി മണ്ഡലം പ്രസിഡന്റ് ബി.എസ്. റെജികുമാർ ,എ ഐ.വൈ എഫ് മണ്ഡലം സെക്രട്ടറി റ്റി.താഹ, പ്രസിഡന്റ് എം.റഹീം നെല്ലിക്കാട് എന്നിവർ സംസാരിച്ചു .

11 അംഗ ലോക്കൽ കമ്മിറ്റിയേയും 19 മണ്ഡലം സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ. അനിൽകുമാറിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ.സുരേഷ് കുമാറിനേയും തിരഞ്ഞെടുത്തു.