
ബാലരാമപുരം: ഭഗവതിനട ഫൈവ് സ്റ്റാർസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരുമാസക്കാലം നീണ്ടുനിന്ന വേനൽക്കാല ബോൾ ബാഡ്മിന്റൺ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ബോൾബാഡ്മിന്റെൺ കളിക്കാരായ കല്ലിയൂർ ഗോപകുമാർ, ഇന്ത്യൻ മാസ്റ്റേഴ്സ് താരം പുന്നക്കുളം ശ്രീധൻകുട്ടിനായർ, സ്പോർട്സ് കോച്ച്, നെയ്യാറ്റിൻകര പ്രദീപ്, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ എന്നിവർ സംസാരിച്ചു. അമ്പതോളം കായികതാരങ്ങൾക്ക് ഡിവൈ.എസ്.പി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.