കടയ്ക്കാവൂർ: കയർ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും വ്യവസായ തകർച്ചമൂലം വേണ്ടത്ര ഉത്പാദനം നടത്താൻ കഴിയാതെ വിഷമത നേരിടുന്ന കയർ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകിവന്നിരുന്ന മാനേജീരിയൽ സബ്സിഡി പുനസ്ഥാപിക്കണമെന്നും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) അഞ്ചുതെങ്ങ് ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ശ്യാമപ്രകാശ് പതാക ഉയർത്തി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശ്യാമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പി. മണികണ്ഠൻ, മത്സ്യതൊഴിലാളി യൂണിയൻ നേതാക്കളായ സി.പ യസ്, ആർ. ജറാൾഡ് തുടങ്ങിയവർ സംസാരിച്ചു. ജയശ്രീരാമൻ രക്തസാക്ഷി പ്രമേയവും നിരവധി കയർ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രവർത്തകർക്ക് സുനി പി. കായിക്കരയും മറ്റുള്ളവർക്ക് സജി സുന്ദറും അനുശോചനമർപ്പിച്ചു. ലിജാബോസ് സ്വാഗതവും ബി.എൻ. സൈജു രാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ശ്യാമ പ്രകാശ് (പ്രസിഡന്റ്) സരിത ബിജു, ജയശ്രീരാമൻ, വത്സല നടരാജൻ (വൈസ് പ്രസിഡന്റുമാർ) ബി.എൻ. സൈജുരാജ് (സെക്രട്ടറി) ഷീന. ടി, സുനി പി കായിക്കര, സമിതി സുഭാഷ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.