1

പൂവാർ: പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ പുതിയതുറ (കൊച്ചെടത്വ) വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസിന്റെ തീർത്ഥാടനത്തിന് കൊടിയിറങ്ങി. ലത്തീൻ അതിരൂപത മെത്രാൻ ഡോ. തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടെ സമാപിച്ച തിരുന്നാൾ ആഘോഷങ്ങളിൽ മന്ത്രി അഡ്വ. ആന്റണി രാജു, അഡ്വ. എം. വിൻസെന്റ് എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു. വിശുദ്ധ ഗീവർഗീസ് സഹദായുടെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു. പള്ളിയിൽ സി. ജോസഫ് മുഖ്യ കാർമികനായ സന്ധ്യാവന്ദന ശുശ്രൂഷ നടത്തി.