medikkal

മുടപുരം: ഡി.വൈ.എഫ്.ഐ കിഴുവിലം ആയുർവേദ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കിഴുവിലം മേഖലാ കമ്മിറ്റി അംഗമായിരുന്ന രതീഷിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചത്. മുടപുരം ഭാരത് ആയുർവേദ ഹോസ്‌പിറ്റലിൽ സംഘടിപ്പിച്ച ക്യാമ്പ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി. ജോയി.എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു അദ്ധ്യക്ഷനായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന രക്ത ദാന ക്യാമ്പിന് ഡോ. സൂസൺ നേതൃത്വം നൽകി. അഡ്വ.ആർ. അജിത്ത്, മേഖല സെക്രട്ടറി പ്രമോദ് കിരൺ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശരത്,രമ്യ ശ്യാം, നിതീഷ്, ബിജു, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.ആർ. സുഭാഷ് എന്നിവർ സംസാരിച്ചു.