
വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെയും നെല്ലനാട് ഡി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് യു.പി.എസിൽ ബാലപഞ്ചായത്ത് രൂപീകരണം നടന്നു. നെല്ലനാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുധീർ അദ്ധ്യക്ഷത വഹിച്ച യോഗം വെഞ്ഞാറമൂട് അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.
സി.ഡി.എസ് ചെയർപേഴ്‌സൺ ഹസീന സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജീന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാകുമാരി, മെമ്പർമാരായ മഞ്ജു, ഹസീ സോമൻ, നാസർ, പ്രസാദ്, മാണിക്യ മംഗലം ബാബു, ഹെഡ്മാസ്റ്റർ മെഹബൂബ്, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ നിഷ, സി.ഡി.എസ് മെമ്പർമാരായ രാധിക,പ്രജിത, ഹസീന, സന്ധ്യ, ലിസ, രജനി, ലത, ഷീല, സിന്ധു, ബാലസഭ കോ ഓർഡിനേറ്റർ ബാലാംബിക, മുൻ മെമ്പർമാരായ അനിൽകുമാർ,അൽ സജീർ, മക്കാംകോണം ഷിബു, വിവിധ വാർഡുകളിലെ കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നെല്ലനാട് ബാലപഞ്ചായത്ത് പ്രസിഡന്റായി ആദിത്യനെയും സെക്രട്ടറിയായി അഭിഷേകിനെയും തിരഞ്ഞെടുത്തു.