വിതുര: പണച്ചെലവും പാർശ്വ ദോഷങ്ങളുമില്ലാത്ത ഓട്ടോ യൂറിൻ തെറാപ്പിയെക്കുറിച്ചുള്ള ദ്വിദിന ദേശീയ ജീവ ജല സമ്മേളനം സമാപിച്ചു. വിതുര രോഹിണി ഇന്റർനാഷണൽ ഹോട്ടലിലാണ് സമ്മേളനം നടന്നത്. വാട്ടർ ഒഫ് ലൈഫ് ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. ജി. സ്റ്റീഫൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര കോലാപ്പൂർ ശിവാബു ആശുപത്രി മേധാവി ഡോ. നിതിൻപാട്ടീൽ മുഖ്യപ്രഭാഷണം നടത്തി. വാട്ടർ ഒഫ് ലൈഫ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എൻ. അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. സിനിമാനടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു. വാട്ടർ ഒാഫ് ലൈഫ് ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് പി.എൻ. ദാസിനെ സമ്മേളനം അനുസ്‌മരിച്ചു. സംവിധായകൻ ചന്ദ്രൻ സൂര്യശില, നടി സജിത പള്ളത്ത് എന്നിവർ പ്രതിനിധികളായിരുന്നു. അനുഭവസാക്ഷ്യസമ്മേളനം എം.ജി. ശശി ഉദ്ഘാടനം ചെയ്‌തു. സിസ്റ്റർകാറ്റലി, ഡോ. നവീൺകൃഷ്ണ, തരൂർ, രമേഷ്സിംഗ്, ഡോ. ജേക്കബ് വടക്കാഞ്ചേരി സംഘാടകസമിതി ചെയർമാൻ അരവിന്ദാക്ഷൻനായർ, സെക്രട്ടറി പി. വിജയൻനായർ, രക്ഷാധികാരി അച്യുതൻനായർ എന്നിവർ പങ്കെടുത്തു.