നെയ്യാറ്റിൻകര: ചാവല്ലൂർപൊറ്റ ദേവാലയത്തിൽ ദേവസഹായംപിള്ള വിശുദ്ധ പദവി പ്രഖ്യാപന മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു. പാറശാല മലങ്കര ബിഷപ്പ് ഡോ. തോമസ് യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് അനിൽ, കെ. ആൻസലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ കുമാരി, വാർഡ് മെമ്പർ ജെയ്സൺ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്. അജയകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാർ, പി.പി. ഷിജു, അഡ്വ.വി.വി. രാജേഷ്, സഹായദാസ്, ജോണസ് ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു.