കോവളം: മുട്ടയ്ക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നായർ സർവീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം പ്രസിഡന്റ് എസ്. വിജയൻ നായർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രതിനിധിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.എസ്. സാജൻ എൻ.എസ്.എസ് പ്രതിനിധി സഭാംഗമായ എം.എസ്. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും മെഡിക്കൽ രംഗത്ത് ഉന്നതപഠനം നടത്തുന്നരെയും കായികരംഗത്ത് ബോൾ ബാഡ്മിന്റനിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. എൻ.എസ്.എസ് തിരുവല്ലം മേഖലാ കൺവീനർ വിജയകുമാരൻ നായർ, ഇലക്ടറൽ റോൾ അംഗം എംഎസ്. ജയകുമാർ കരയോഗം സെക്രട്ടറി എൻ. ഗോപകുമാർ,​ ട്രഷറർ കെ.എസ്. മോഹൻ ജോയിന്റ് സെക്രട്ടറി എസ്. സുധീർ, എസ്. ഗീതാമണി, എസ്. നന്ദിനി കുമാരി എന്നിവർ സംസാരിച്ചു.