
ബാലരാമപുരം: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്റെ വാർഷിക കുടുംബ സംഗമം ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്‌തു. എൻ.എൽ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എസ്. മോഹനചന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തി. കരുംകുളം രാധാകൃഷ്ണൻ, മരുതംകുഴി സതീഷ് കുമാർ, എൽ. സത്യദാസ്, ശകുന്തള, കഴിവൂർ രാജേന്ദ്രൻ, കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ സംസാരിച്ചു. വാർഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസിനും ഡോ.വി.ആർ. വസുന്ധര നേത്യത്വം നൽകി. ക്ലബിലെ അംഗങ്ങളുടെ കുട്ടികൾ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ എന്നിവരെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.