kms

നെയ്യാറ്റിൻകര: കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ.എം.എസ്.എസ് ) ജില്ലാ സമ്മേളനം നെയ്യാറ്റിൻകര തൊഴുക്കൽ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് കണ്ണൂർ, കൗൺസിലർമാരായ വേണുഗോപാൽ, സുകുമാരി, സംസ്ഥാന ട്രഷറർ സി.കെ. ചന്ദ്രൻ, കൺട്രോൾ കമ്മിറ്റി അംഗം പി. കൃഷ്ണൻകുട്ടി, സംസ്ഥാന സെക്രട്ടറി എസ്. സനൽകുമാർ, കെ.വിജയകുമാർ, എസ്. ഗോപകുമാർ എന്നിവർ പങ്കെടുത്തു. എം. ഷിബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് കുമാർ റിപ്പോർട്ടും ട്രഷറർ കെ. ഗിരീശ്വരൻ കണക്കും അവതരിപ്പിച്ചു.

വനിതാസമ്മേളനം ജില്ലാ പ്രസിഡന്റ് പി. സുനിതാകുമാരിയുടെ അദ്ധ്യക്ഷതയിൽ വനിതാവേദി സംസ്ഥാന ജനറൽ സെക്രട്ടറി ലതിക രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിന്ദു സുരേഷ് റിപ്പോർട്ടും ട്രഷറർ ബേബി മോഹൻ കണക്കും അവതരിപ്പിച്ചു. തുടർന്ന് ചർച്ച, മറുപടി, ജില്ലാ കമ്മിറ്റി, വനിതാ കമ്മിറ്റി ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. കെ.എം.എസ്.എസിന്റെ വിവിധ ആവശ്യങ്ങളുടെ അവകാശപത്രികയിൽ നടപടി സ്വീകരിക്കാൻ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.