
മലയിൻകീഴ്: ശാന്തിനഗർ ശ്രീനാരായണ ലെയിൻ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു. കോട്ടമ്പൂര് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ബി. രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.എസ്. അജിത്ത് സ്വാഗതം പറഞ്ഞു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, ഓഫീസ് വാർഡ് അംഗം കെ. അജിതകുമാരി, എക്സൈസ് ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാർ, ഫോറം ചെയർമാൻ കെ. ചന്ദ്രശേഖരൻ, സെക്രട്ടറി എം.കെ. ഷാജി, എം. ദിലീപ്കുമാർ, അശോകൻ, ബൈജു, അനന്ദു, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മുതിർന്ന പൗരന്മാർ, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരെ യോഗത്തിൽ ആദരിച്ചു.