കോവളം: തിരുവല്ലം, വെള്ളാർ വാർഡുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിട്ട് തിരുവല്ലം ഓഫീസിന് മുന്നിൽ ബി.ജെ.പി തിരുവല്ലം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ, ജില്ലാ ജനറൽ സെക്രട്ടറി വി.ജി. ഗിരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ, കൗൺസിലർമാരായ സത്യവതി. വി, നെടുമം വി. മോഹനൻ, ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം പാച്ചല്ലൂർ അശോകൻ എന്നിവർ സംസാരിച്ചു. തിരുവല്ലം വെള്ളാർ ഭാഗത്തെ കുടിവെള്ളക്ഷാമം 24 മണിക്കൂറിനകം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പിൽ ധർണ അവസാനിച്ചു.