general

ബാലരാമപുരം: നിറുത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. നെല്ലിവിള തൂക്കുപാലത്തിന് സമീപം പുത്രവിളാകം എൽ.ജി.ഭവനിൽ ലാൽകുമാർ- ഗീതകുമാരി ദമ്പതികളുടെ മകൻ ലിജീഷ്(29)​ ആണ് മരിച്ചത്. സി.പി.ഐ നെല്ലിവിള ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകനാണ്. ഇന്നലെ പുലർച്ചെ ഒരു മണി കഴിഞ്ഞ് മംഗലത്തുകോണം കാട്ടുനട ഏജൻസീസിന് സമീപമാണ് സംഭവം. റോഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ലോറിയിൽ ലിജീഷിന്റെ ബൈക്ക് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നൂറ്റിയെട്ടിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഓപ്പറേറ്റായ യുവാവ് സുഹൃത്തിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത് മാതാവിനെ വീട്ടിലാക്കി മടങ്ങവെയാണ് അപകടം . സഹോദരൻ ഗിജീഷ് കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയിൽ ഫിറ്റർ മെക്കാനിക്കാണ്.അവിവാഹിതനാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.