തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24ന് വൈകിട്ട് 3.30ന് ആറ്റുകാൽ ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ അനുമോദിക്കുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് നടത്തുന്ന സേവനങ്ങളെ മുൻനിറുത്തിയാണ് അനുമോദനം. ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷനാകും. ചെയർമാൻ ഡോ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഡോ. ഇന്ദ്രബാബു, കെ.ആർ. അജയൻ, കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണൻ, ഡോ.വി.ആർ. ജയറാം, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, ജി.വി. ദാസ്, ബദറുദ്ദീൻ. എ, കെ. ജയകുമാർ എന്നിവർ സംസാരിക്കും.