jilla-roopeekarana-samith

പാറശാല: 120 കോടി രൂപ സർക്കാർ നടപ്പാക്കുന്ന നെയ്യാർ ശുദ്ധജല പ്ലാന്റിൽ നിന്നുള്ള ജലം ഗുണഭോക്താക്കളായ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ ജനങ്ങൾക്കും ലഭ്യമാകത്തക്കവണ്ണം നടപ്പാക്കണമെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെങ്കൽ മണ്ഡലം സമിതി യോഗം ഉന്നതാധികാര സമിതി അംഗം നെയ്യാറ്റിൻകര ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്കവിളയിൽ ചേർന്ന യോഗത്തിൽ കാരോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചെങ്കവിളയിൽ നടന്ന ചേർന്ന യോഗത്തിൽ ധനുവച്ചപുരം സുകുമാരൻ, കാരോട് പദ്മകുമാർ, കൊറ്റാമം ശോഭന ദാസ്, കാരോട് സുധാകരൻ, പ്ലാമൂട്ടുക്കട രാജേന്ദ്രൻ നായർ, എം.എ. കബീർ, ചെങ്കവിള നിർമ്മലൻ, പൊറ്റയിൽക്കട തങ്കരാജ്, ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.