വിഴിഞ്ഞം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വിഴിഞ്ഞം കോവളം മേഖലകളിൽ നിരവധി മരങ്ങൾ കടപുഴകി.വിഴിഞ്ഞം മുല്ലൂർ ക്ഷേത്രത്തിന് സമീപം ബാലകൃഷ്ണന്റെ പുരയിടത്തിൽ നിന്ന പുളിമരവും പനയും നാല് പാഴ്‌മരങ്ങളും വൈദ്യുതിലൈനിന് മുകളിൽ വീണതിനെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. വാഴമുട്ടത്ത് മരം റോഡിലേക്ക് വീണും വവ്വാമൂല കാക്കാമൂല റോഡിൽ തെങ്ങുവീണും ഗതാഗത തടസമുണ്ടായി. വിഴിഞ്ഞം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സി. സുനിൽ കുമാർ, കലാനാഥൻ,​ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ് കുമാർ, സതീഷ്, അനീഷ്, അശോകൻ, അനീഷ്, ഷിജു, രാജേഷ്, ഹോം ഗാർഡുമാരായ ശശികുമാർ, രാജശേഖരൻ, സജി, ഡ്രൈവർമാരായ ഡിങ്കു പ്രസാദ്,​ മധുസൂധനൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.