v

തിരുവനന്തപുരം: എപ്പോഴും യൂണിയനുകളുടെ പണിമുടക്ക് ഭീഷണിക്ക് മുന്നിൽ തലകുനിച്ച് നിൽക്കാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയെക്കുറിച്ച് മാദ്ധ്യമങ്ങളോടു പ്രതികരിക്കവേയാണ് തൊഴിലാളി സംഘടനകൾക്കെതിരെയുള്ള നിലപാട് മന്ത്രി ആവർത്തിച്ചത്.

പണിമുടക്കിലുടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഭീഷണിപ്പെടുത്തിയാൽ മാനേജ്‌മെന്റ് വഴങ്ങി ശമ്പളം കൊടുക്കുമെന്നാണ് കരുതുന്നുവെങ്കിൽ ആ ധാരണ മാറ്റേണ്ട സമയം കഴിഞ്ഞു. യൂണിയനുകളുടെ ചൊൽപ്പടിക്ക് മാനേജ്‌മെന്റും സർക്കാരും നിൽക്കണം, ഇല്ലെങ്കിൽ ഞങ്ങൾ ജനങ്ങളെ പെരുവഴിയിലാക്കുമെന്ന ധിക്കാരവും ധാർഷ്ട്യവും അവസാനിപ്പിക്കാതെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.