gusthi

തിരുവനന്തപുരം: തിരുമല എസ്. സുശീലൻനായർ ഫൗണ്ടേഷനും ജില്ലാ റസലിംഗ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുസ്‌തി മത്സരം ആവേശമായി. സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻകുമാർ ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ എസ്.എ.പി കമാൻഡന്റ് അജിത് കുമാർ, കേരള സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി അജിത് ദാസ് എന്നിവർ ചേർന്ന് നൽകി. ഗുസ്‌തി മത്സര കമ്മിറ്റി ജനറൽ കൺവീനർ ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിച്ചു. മുൻകാല ഗുസ്തി താരങ്ങളെയും ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ. അനിൽ കുമാർ (കൗൺസിലർ), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ആർ. രാജേഷ്, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ആർ.ജയകുമാർ, ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ കെ.എസ്. ത്രിവി, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.രാജീവ്, സി.ആർ.സുരേഷ്,എം.പ്രശാന്ത്,വടകര രവീന്ദ്രൻ, ബി.പത്മകുമാർ,ആർ.സജി, കെ.വി. രാജീവ് കുമാർ, ജി.ഐ. ദീപു,വിജോദ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് 20 ഗുസ്തിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു .65 കിലോ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ എറണാകുളത്തിന്റെ എം.ഐ.നിയാസും ജോബ്സൺ തോമസും നേടി. 86 കിലോ വിഭാഗത്തിൽ എറണാകുളത്തിന്റെ ബി.എസ്. റനീഷ് ഒന്നാം സ്ഥാനവും മുഹമ്മദ് തമീം രണ്ടാം സമ്മാനവും നേടി.130 കിലോ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ സെയ്ദ് അലിയും എറണാകുളത്തിന്റെ എം.ആർ. വാജിദും ഒന്നാം സമ്മാനം പങ്കിട്ടു.