
വെഞ്ഞാറമൂട്:മാണിക്കൽ മുസ്ലിം ജമാഅത്തിന്റെ പരിധിയിൽ വരുന്ന മാണിക്കൽ ളിയാഉൽ ഇസ്ലാം മദ്രസ,ബാലംപച്ച ളിയാഉൽ ഇസ്ലാം മദ്രസ, നാഗരുകുഴി ളിയാഉൽ ഇസ്ലാം മദ്രസ,മാരിയം ളിയാഉൽ ഇസ്ലാം മദ്രസ,കീഴായ്‌ക്കോണം ളിയാ ഉൽ ഇസ്ലാം മദ്രസ തുടങ്ങിയ പഠനകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ജമാഅത്ത് അങ്കണത്തിൽ നടന്നു.മാണിക്കൽ മുസ്ലിം ജമാഅത്തും,യു.എ.ഇ ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളും കുട്ടികളും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു.പൊലീസ് ഇൻസ്‌പെക്ടർ നിയാസിന്റെ മകൾ ഫഹമിനിയാസിന് മാണിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.അഷറഫ് ആദ്യ അഡ്മിഷൻ നൽകി. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ഉമർ ഷിഹാബ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ ഫോറം പ്രതിനിധികളായ സവാദ്ഖാൻ,എച്ച്.ഷാജഹാൻ.എം,മുഖ്യ അതിഥികളായി ചീഫ്ഇമാം എ.നിസാറുദ്ദീൻ ബാഖഫി,അബ്ദുള്ള മൗലവി,എം.കെ.ജലീൽ,പിച്ചി മംഗലം നാസർ.എസ്,ഇ നൗഷാദ്, കീഴായ്‌ക്കോണം ഷറഫുദീൻ.എസ്.അനീഷ്,എസ്.എം.ബഷീർ,മൗലവിമാരായ ഷാഫി,ഇ,ഹാഷിം,എ.അബ്ദുൽ റഹിം തടങ്ങിയവർ സംസാരിച്ചു.