കല്ലമ്പലം:കുട്ടികളിലെ സർഗാത്മക ശേഷികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കടമ്പാട്ടുകോണം എസ്.കെ. വി.എച്ച്.എസിൽ അവധിക്കാല ക്യാമ്പ് നടത്തി.കുത്തി വരയ്ക്കാം കൂടെ ചേരാം,കളിയരങ്ങ്,ആലിപ്പഴം പറക്കാം, പരിസ്ഥിതിയും മനുഷ്യനും തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വാർഡ്‌ അംഗം ജി.ആർ.സീമ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.നിസാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി.ആർ. സാബു,ഹെഡ്മിസ്ട്രസ് ജി.എസ്.മിനി,എം.പി.ടി.എ പ്രസിഡന്റ് സിനി അജിത്ത്,മുൻ ഹെഡ്മാസ്റ്റർ ആർ.കെ. വിജയകുമാർ,സീനിയർ അസിസ്റ്റന്റ് വി.എസ്.ലക്ഷ്മി,അദ്ധ്യാപകരായ ആർ.കെ.ദിലീപ് കുമാർ,എ.വി.അനിൽ കുമാർ, ഐ.എസ്.അഖിൽ,എൽ.ആർ.ലീന എന്നിവർ പങ്കെടുത്തു.