sang

കല്ലറ:പാങ്ങോട് മന്നാനിയാ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ പൂർവവിദ്യാർത്ഥി സംഗമം നടന്നു. 1995 മുതൽ വിവിധ ഘട്ടങ്ങളിലായി കോളേജിൽ പഠിച്ചവർ വീണ്ടും കോളേജിൽ ഒത്തുകൂടിയപ്പോൾ കോളേജ് കാമ്പസ് സൗഹൃദങ്ങളുടെയും കലാ കായിക പ്രകടനങ്ങളുടെയും വിസ്മയങ്ങൾ സൃഷ്ടിച്ചു.അലുംനി പ്രസിഡന്റ് എ.നസീറിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.പി.നസീർ ഉദ്ഘാടനം ചെയ്തു.ഡോ.എ.ബൈജു,ഡോ.എം.എസ്. നൗഫൽ,കടക്കൽ ജുനൈദ്,എ.എച്ച് ബദറുദീൻ,ഡോ.എസ്.അഹമ്മദ്,ഡോ.സുമ ആർ,എം.ഹാഷിം,ഡോ.ഷിജി ഫസിൽ,എസ്.അബ്ദുൽ ഹാഷിം,എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഡോ.മുംതാസ്.എസ്,ഡോ.തസ്നി.എസ്.എസ്, ഡോ.ശരണ്യ.വി.എസ്,ഡോ.അനസ് എന്നിവരെ ആദരിച്ചു.