
പാലോട്:നന്ദിയോട് പഞ്ചായത്തിലെ പാലുവളളി കടുവാപ്പാറപാലം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നന്ദിയോട് ജംഗ്ഷനിൽ ജനകീയ ധർണ സംഘടിപ്പിച്ചു.വിതുര ഏരിയ കമ്മറ്റി അംഗം പേരയം ശശി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം വിതുര ഏരിയ കമ്മിറ്റി അംഗം ജി.എസ്.ഷാബി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.സജീഷ് സ്വാഗതം പറഞ്ഞു.കെ.ശിവൻകുട്ടി നായർ,എസ്.ബി.അരുൺ,ചന്ദ്രിക രഘു എന്നിവർ സംസാരിച്ചു. കാരേറ്റ് വിജയൻ നന്ദി പറഞ്ഞു.