
തിരുവനന്തപുരം: സ്റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യക്വാർട്ടറിലെ നികുതി പിഴയില്ലാതെ ജൂൺ 30 വരെ അടയ്‌ക്കാം. ഇന്ധനവില വർദ്ധനവും കൊവിഡും പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ക്വാർട്ടറിലെ നികുതിയും ഈദിവസം വരെ അടയ്‌ക്കാം.