തിരുവനന്തപുരം: മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്നതിനായി ഈദുൽഫിത്തറിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ഉള്ളൂർ മലങ്കര ഓത്തോഡക്സ് അരമനയിൽ ഈദ് സുഹൃത് സംഗമം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അറിയിച്ചു.പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ അടൂർ ഗോപാലകൃഷ്ണൻ ഡോ.ബിയൽ മാർ ഗ്രിഗോറിയസ് മെത്രാപൊലീത്ത,ഡോ.ജോർജ്ജ് ഓണക്കൂർ, പ്രഭാവർമ്മ, മാർക്കോസ് എബ്രഹാം, പാളയം ഇമാം ഡോ.സുഹൈബ് മൗലവി,കരമന ബയാർ,എം.എസ്.ഫൈസൽഖാൻ തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിൽ ഖുറാന്റെ പരിഭാഷ ഡോ.അടൂർ ഗോപാലകൃഷ്ണൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിക്ക് കൈമാറും.