വിതുര:വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ഡയാലിസിസ് യൂണിറ്റ് ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി വിതുര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആശുപത്രിപടിക്കൽ ധർണ നടത്തി.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡന്റ് ചെറ്റച്ചൽ കെ.പി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ആര്യനാട് മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ,ബി.ജെ.പി ജില്ലാകമ്മിറ്റി അംഗങ്ങളായ വിതുര ശ്രീകണ്ഠൻ,പാറയിൽ മധു,ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽപ്രകാശ്,ഗണപതിയാംകോട് വാർഡ്മെമ്പർ തങ്കമണി എന്നിവർ പങ്കെടുത്തു.