
തിരുവനന്തപുരം : ലോട്ടറി തൊഴിലാളികളുടെ വിശ്രമദിവസമായ ഞായറാഴ്ചയും ലോട്ടറി വില്പന അടിച്ചേൽപ്പിക്കുന്നതിലും ടിക്കറ്റ് വില 50 രൂപയായി വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ലോട്ടറി ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് അമ്പലത്തറ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്ത ധർണയിൽ ജില്ലാ പ്രസിഡന്റ് എം.എസ്. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കൈരളി റാഫി, ആനത്താനം രാധാകൃഷ്ണൻ, ബിനുകുമാർ, കഴക്കൂട്ടം എ.ആർ. സജി, മണികണ്ഠൻ, ബഷീർ, നൂർജഹാൻ, നസീർ എന്നിവർ പ്രസംഗിച്ചു.