o

കടയ്ക്കാവൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കാവൂർ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും കടയ്ക്കാവൂർ ഡോണാ പാലസിൽ നടന്നു.ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ആർ.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി വിജയൻ, ജില്ലാ ട്രഷറർ ധനേഷ് ചന്ദ്രൻ ,ചിറയിൻകീഴ് ബ്ലോക്ക് ഭാരവാഹികളായ ജോഷി വാസു,രാജേന്ദ്രൻ നായർ,നാഗേഷ്, നിലയ്ക്കാമുക്ക് ഷഹാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. സജികുമാർ (പ്രസിഡന്റ്),റൂബി എച്ച് (വൈസ് പ്രസിഡന്റ്), ശിവജ്യോതി.എസ്.എസ്. (സെക്രട്ടറി),മോഹനൻ (ജോയിന്റ് സെക്രട്ടറി),എം.ചന്ദ്രബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.