പാലോട് : ഹാരിസൺ മലയാളം ഉൾപ്പെടെയുള്ള കോർപ്പറേറ്റ് കമ്പനികൾ അനധികൃതമായി കൈവശം വയ്ക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ്‌ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.ആദിവാസി ദളിത് മുന്നേറ്റസമിതി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.എം.എസ് ജില്ല ജനറൽ സെക്രട്ടറി ഷൈനി.പി.വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു.ജയൻ. പി,സഹജ.കെ,സതീശൻ.ജെ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സതീശൻ.ജെ (പ്രസിഡന്റ്‌ ), സൈനുദ്ധീൻ (വൈസ് പ്രസിഡന്റ്‌ ),സഹജ.കെ (സെക്രട്ടറി),കമലമ്മ(ജോയിന്റ് സെക്രട്ടറി),ഗോമതി (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.