cga

നെയ്യാറ്റിൻകര:ചാവല്ലൂർ പൊറ്റ വാഴ്ത്തപ്പെട്ട ദേവസഹായം ദേവാലയത്തിൽ ദേവസഹായംപിളളയുടെ വിശുദ്ധ പദവി പ്രഖ്യാപന മഹോത്സവത്തോടനുബന്ധിച്ച് സർവ്വമത സമ്മേളനം നടന്നു.ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാ.ജോസഫ് അനി,പാച്ചല്ലൂർ ഇമാം അബ്ദു സലീം മൗലവി,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,മാർത്തോമ ചർച്ച് വികാരി ബിജോയ് ഡാനിയേൽ,ഫാ.രാജേഷ്,ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.