കല്ലറ: പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് വാർഡ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കോൺഗ്രസ് നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായിരുന്ന ആനാംപച്ച സുരേഷിന്റെ നിര്യാണത്തെ തുടർന്നാണ് കൊടിതൂക്കിയ കുന്നിൽ ഉപതിരഞ്ഞെടുപ്പ് . എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അനസ് അൻസാരി,യു.ഡി.എഫിന്റെ ഷാൻ കെ.ടി കുന്ന്,ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് കുമാർ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. വാർഡ് രൂപീകരണത്തോടനുബന്ധിച്ചുനടന്ന ആദ്യ തിരഞ്ഞെടുപ്പു മുതൽ ഇവിടെ വിജയം കോൺഗ്രസിനായിരുന്നു.രണ്ടുതവണ ആനാംപച്ച സുരേഷ് വിജയിച്ചു.വാർഡ് സംവരണമായപ്പോഴും കോൺഗ്രസ് വിജയംകണ്ടു.സീറ്റ് നിലനിറുത്താൻ യു.ഡി.എഫും ഒരു സീറ്റുകൂടി വർദ്ധിപ്പിക്കാൻ എൽ.ഡി.എഫും ഇരുവരെയും മാറ്റിനിർത്തി വിജയിക്കാൻ ബി.ജെ.പിയും ശക്തമായ പ്രചാരണ പ്രവർത്തനമാണ് കാഴ്ചവച്ചത്.തെങ്ങുംകോട് ഗവ. എൽ.പി.എസ് ആണ് പോളിംഗ് സ്റ്റേഷൻ.പഞ്ചായത്തിലെ കക്ഷിനില : എൽ.ഡി.എഫ് 11, യു.ഡി.എഫ് 5, ബി.ജെ.പി 1.