വർക്കല:അയിരൂർ വില്ലിക്കടവ് മാടൻതമ്പുരാൻ ദേവിക്ഷേത്രത്തിലെ ഉത്സവം 18ന് ആരംഭിക്കും. 18ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് മഹാമൃത്യുഞജയഹോമം, 7.30ന് സമൂഹ സൗഭാഗ്യപൊങ്കൽ, 8ന് ഭാഗവതപാരായണം, 8.30ന് പ്രഭാതഭക്ഷണം, 9ന് കലശാഭിഷേകം,​ 10ന് കുങ്കുമാഭിഷേകം,​ 12ന് അന്നദാനം,വൈകിട്ട് 6ന് കൂട്ടനീരാഞ്ജനവിളക്ക്,രാത്രി 7.30ന് പുഷ്പാഭിഷേകം, 8ന് നൃത്തനൃത്യങ്ങൾ, 9ന് നൃത്തസന്ധ്യ.19ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,7ന് മഹാമൃത്യുഞ്ജയഹോമം 9ന് വിശേഷാൽ ഭഗവതിസേവ,10ന് കലശാഭിഷേകം, 12ന് അന്നദാനം, വൈകിട്ട് 4ന് പടുക്കഘോഷയാത്ര, 6ന് വലിയപടുക്ക, 7.30ന് പുഷ്പാഭിഷേകം,രാത്രി 8ന് മാടന് കൊടുതി, 9ന് മിമിക്സ് പരേഡ് ആന്റ് കരോക്കെ ഗാനമേള.20ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമ‌ത്യുഞ്ജയഹോമം, 8ന് ഭാഗവതപാരായണം, 9ന് കലശാഭിഷേകം, 10ന് വിശേഷാൽ നാഗരൂട്ട്, 12ന് അന്നദാനം, വൈകിട്ട് 5.30ന് ആറാട്ട് ഘോഷയാത്ര, രാത്രി 7.30ന് പുഷ്പാഭിഷേകം, 10ന് നാടൻപാട്ട് ഒറ്റക്കോലം.