തിരുവനന്തപുരം:മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ ആദരിച്ചു.മണ്ണന്തല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നണിപ്പോരാളികളായ 22 ആശാവർക്കർമാർക്ക് വി.കെ.പ്രശാന്ത് എം.എൽ.എ പാരിതോഷികങ്ങൾ വിതരണം ചെയ്തു.കായികരംഗത്ത് ദേശീയ, അന്തർദേശീയ തലത്തിൽ സ്വർണമെഡൽ നേടിയ സാറാ ആർ.നാസർ,സൈറാ ആർ.നാസർ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.കോറം പ്രസിഡന്റ് പ്രൊഫ.പി.ജെ.വർഗീസ്,ജനറൽ സെക്രട്ടറി അഡ്വ.സി.സുധാകരക്കുറുപ്പ്, കൗൺസിലർമാരായ വനജാ രാജേന്ദ്രബാബു,എം.എസ്.കസ്തൂരി, ജോൺസൺ ജോസഫ്,സുരകുമാരി,അർച്ചന മണികണ്ഠൻ,ആശാപ്രദീപ്,ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജി.കൃഷ‌ണൻ നായർ, തുളസീധരൻ നായർ,സുനിൽകുമാർ,എബ്രഹാം,അംബികാ നടേശൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ സി.മോഹനൻ നന്ദി പറഞ്ഞു.