ഉഴമലയ്ക്കൽ:സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ സമ്മേളനം 24,25 തീയതികളിൽ ചക്രപാണിപുരം ഗിരി ഗോകുലം ആർട്ട് ഗ്യാലറിയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എസ്. സുനിൽ കുമാറും കൺവീനർ ഉഴമലയ്ക്കൽ ശേഖരനും അറിയിച്ചു. 24ന് (എസ്.ഷൈജു നഗർ) വൈകിട്ട് 4.30ന് നടത്തുന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.25ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം (കെ.ജി.സുദാസ് നഗർ) സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും.എം.എസ്.റഷീദ്,അരുവിക്കര വിജയൻ നായർ,വെള്ളനാട് സതീശൻ,ജി.രാജീവ്,കീഴ്പാലൂർ രാമചന്ദ്രൻ,ഈഞ്ചപ്പുരി സന്തു,പുറുത്തിപ്പാറ സജീവ്,കണ്ണൻ.എസ്. ലാൽ തുടങ്ങിയവർ പങ്കെടുക്കും.