
ആറ്റിങ്ങൽ: നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കൂട്ടായ്‌മയുടെയും രൂപമാണ് ബീക്കോൺസ് എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആറ്റിങ്ങൽ ആസ്ഥാനമായി കഴിഞ്ഞ 32 വർഷങ്ങളായി നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന ദി ബിൽഡിംഗ് കൺസൾട്ടന്റ് ആൻഡ് ടെക്നോളജിക്കൽ സഹകരണ സംഘത്തിനായി (ബീക്കോൺസ്) അവനവഞ്ചേരിയിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ്. കുമാരി ശിലാഫലകം അനാച്ഛാദനം ചെയ്‌തു. എസ്. ലെനിൻ, ഇബ്രാഹിംകുട്ടി, തോട്ടയ്ക്കാട് ശശി, എം. മുരളി, മോഹൻദാസ്, വിശ്വംഭരൻ, സ്റ്റാൻലി ഉണ്ണിത്താൻ, ബീക്കോൺസ് സെക്രട്ടറി ഷിജി എം.എസ് നായർ എന്നിവർ സംസാരിച്ചു. ബീക്കോൺസ് പ്രസിഡന്റ് എൻജിനിയർ ബി. ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഫിനിഷിംഗ് സ്‌കൂളിന്റെയും വിപുലീകരിച്ച ബിൽഡിംഗ് മെറ്റീരിയൽ ഷോപ്പിന്റെയും പ്രവർത്തനവും ആരംഭിച്ചു.