
വെള്ളറട: വീണ്ടും വിദ്യാലയ തിരുമുറ്റത്ത് ഒത്തുകൂടി സഹപാഠികൾ. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ 1990 - 91 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നത്. 125 വിദ്യാർത്ഥികൾ പങ്കെടുത്തു.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവർ ഒത്തുചേരലിന് വേണ്ടി ദിവസങ്ങൾക്ക് മുൻപേ നാട്ടിലെത്തിയിരുന്നു. 36 പൂർവ അദ്ധ്യാപകരും പങ്കെടുത്തു. അദ്ധ്യാപകരെ പൂർവ വിദ്യാർത്ഥി ഡോ. ജി.കെ. ലിബുവിന്റെ നേതൃത്വത്തിൽ ആദരിച്ചു. 1990 - 91 സ്ലേറ്റും പെൻസിലും എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക റിപ്പോർട്ട് സുധീഷ് അവതരിപ്പിച്ചു. പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർത്ഥികളുടെ സ്കൂൾ ലൈബ്രറിക്ക് വാങ്ങിയ 15000 രൂപയുടെ പുസ്തകങ്ങൾ പൂർവ വിദ്യാർത്ഥി സുകുമാരൻ സ്കൂൾ പ്രിൻസിപ്പൽ അപർണ്ണ കെ.ശിവന് കൈമാറി.
അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുട്ടികൾക്കുള്ള സാമ്പത്തിക സഹായം 4 കുടുംബങ്ങൾക്ക്10000 രൂപ വീതം നൽകി. അദ്ധ്യാപകർ സഹായങ്ങൾ വിതരണം ചെയ്തു. ഉച്ചയ്ക്കുശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ബിന്ദു ആർ.ഐ, സിമി, രാജു, അനശ്വര സാമുവൽ, ഗോപിക, ഗ്രീഷ്മ, അനിത, സുദിനം സജികുമാർ, സജി, കെനി, വിനോദ്, സുനിൽ കുമാർ,ഷാജി, ക്ളെമന്റ്, നൂറൽഹുദ, ഉദയകുമാർ, സെൽവരാജ്, ഷൈൻ കുമാർ, അബിഷ തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് സുദിനം സജികുമാർ, ജനറൽ കൺവീനർ ഡോ. സി. ബ്യൂല, കൺവീനർ എ.ആർ. നോബിൾ തുടങ്ങിയവർ സംസാരിച്ചു.